കല്യാണ ദിവസം വധു എത്തിയില്ല..!! വരനും കുടുംബവും വധു ഇല്ലാതെ മടങ്ങി

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മന്‍പ്രീതിനെ ദീപക് നേരിട്ട് കണ്ടിട്ടില്ല.

Update: 2024-12-07 06:34 GMT

Courtsey: Indian Express

ചണ്ഡീഗഡ്; ദുബായില്‍ നിന്ന് ഒരു മാസം മുമ്പാണ് ജലന്ധറിലെ മണ്ഡിയാലി ഗ്രാമത്തിലെ ദീപക് നാട്ടിലെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വധു മന്‍പ്രീത് സിംഗിനെ കല്യാണം കഴിച്ച് വീട്ടിലേക്ക് കൊണ്ടുവരാനുള്ള തിരക്കിലായിരുന്നു ദീപക്. മോഗയിലെ മന്‍പ്രീത് എന്ന യുവതിയുമായി മൂന്ന് വര്‍ഷത്തെ പരിചയമാണ് ദീപക്കിനുണ്ടായിരുന്നത്. പിന്നീട് വീട്ടുകാരുമായി ആലോചിച്ച് കല്ല്യാണം കഴിക്കാന്‍ തീരമാനിച്ചു. പക്ഷെ ഇരുവരും നേരിട്ട് കണ്ടുമുട്ടിയിട്ടില്ല. വീട്ടുകാര്‍ മന്‍പ്രീതിന്റെ രക്ഷിതാക്കളുമായും സംസാരിച്ച് കല്യാണം ഉറപ്പിച്ചു. കല്യാണ ദിവസമായ ഡിസംബര്‍ ആറിന് വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടിലേക്ക് ഒരുക്കിയ ഘോഷയാത്രയില്‍ 150 പേരെ ക്ഷണിച്ചുവരുത്തി. വാഹനങ്ങള്‍ ഒരുക്കി. ഉച്ചയോടെ മോഗയിലേക്കെത്തിയ സംഘത്തിന് വധുവിനെയും വീട്ടുകാരെയും കാണാന്‍ കഴിഞ്ഞില്ല. ഉടന്‍ മന്‍പ്രീതിനെ ദീപക് വിളിച്ചു. ചടങ്ങിലേക്ക് കുറച്ച് ബന്ധുക്കള്‍ കൂടിയുണ്ടെന്നും ഉടന്‍ എത്തുമെന്നും മന്‍പ്രീത് മറുപടി നല്‍കി. എന്നാല്‍ വൈകീട്ട് 5 മണിയായിട്ടും ആരും എത്തിയില്ലെന്ന് മാത്രമല്ല മന്‍പ്രീതിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. അഞ്ച് മണിക്കൂറിന്റെ കാത്തിരിപ്പിന് ശേഷം വരനും കുടുബവും പൊലീസ് സ്റ്റേഷനിലെത്തി മന്‍പ്രീതിനും കുടംബത്തിനുമെതിരെ പരാതി നല്‍കി. ഫിറോസ്പൂരിലെ അഭിഭാഷകയാണെന്ന് പറഞ്ഞാണ് മന്‍പ്രീത് പരിചയപ്പെട്ടതെന്നും ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോട്ടോ കണ്ടിട്ടുണ്ടെന്നും അത് കൊണ്ട് സംശയമൊന്നും തോന്നിയില്ലെന്നും ദീപക് പരാതിയില്‍ പറഞ്ഞു. കല്യാണ ചിലവിലേക്കാണെന്നും പറഞ്ഞ് മന്‍പ്രീത് തന്റെ പക്കല്‍ നിന്ന് അമ്പതിനായിരം രൂപയും കൈക്കലാക്കിയിട്ടുണ്ടെന്നും ദീപക് പൊലീസിനോട് പറഞ്ഞു.

''ഞങ്ങളെ അവര്‍ ചതിക്കുകയായിരുന്നു. ആദ്യം 10 പേര്‍ മാത്രമാണ് കല്യാണ ഘോഷയാത്രയില്‍ തീരുമാനിച്ചതെന്നും മന്‍പ്രീതീന്റെ കുടംബം ആവശ്യപ്പെട്ട പ്രകാരമാണ് 150 പേരെ ഉള്‍പ്പെടുത്തിയത്. വലിയൊരു തുകയാണ് ചിലവായ'- ദീപക്കിന്റെ പിതാവ് പറഞ്ഞു.മന്‍പ്രീതിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കുമെന്നും ഉടന്‍ കണ്ടെത്തുമെന്നും മോഗ സിറ്റി സൗത്ത് പൊലീസ് സ്റ്റേഷന്‍ എ.എസ്.ഐ ഹരിജിന്ദര്‍ സിംഗ് പറഞ്ഞു.

Courtsey: Indian Express

Similar News