മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ്; പൂളിലിറങ്ങി ക്രിസ്റ്റ്യാനോ!! ദൃശ്യം വൈറല്‍

Update: 2024-12-26 05:09 GMT

പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്രിസ്മസ് അവധിക്കാലം ചെലവഴിക്കാന്‍ തിരഞ്ഞെടുത്തത് ഫിന്‍ലാന്‍ഡിലെ ലാപ്‌ലാന്‍ഡ് മേഖലയിലാണ്. പങ്കാളിയായ ജോര്‍ജിയന റോഡ്രിഗസും കുട്ടികളും ക്രിസ്റ്റിയാനോയ്‌ക്കൊപ്പമുണ്ട്. മൈനസ് ഇരുപത് ഡിഗ്രി താപനില രേഖപ്പെടുത്തിയ മേഖലയില്‍ മഞ്ഞുകട്ടകള്‍ക്കിടയില്‍ ഒരുക്കിയ പൂളില്‍ ഇറങ്ങുന്ന ദൃശ്യം താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വൈറലായി.ഇന്‍സ്റ്റാഗ്രാം, എക്സ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പില്‍, മഞ്ഞുമൂടിയ വെള്ളത്തില്‍ മുങ്ങാന്‍ ഇറങ്ങുന്ന ക്രിസ്റ്റ്യാനോയെ കുടുംബം പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യത്തിലുണ്ട് .

യൂട്യൂബില്‍ തന്റെ ഔദ്യോഗിക ചാനലില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ അനുഭവം പങ്കുവെക്കുന്നുണ്ട്. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ കാണിക്കുന്നതിനൊപ്പം സ്പാനിഷില്‍ ക്രിസ്മസ് ആശംസയും നേരുന്നുണ്ട്.

Similar News