ക്രെയിന്‍ മോഷണത്തിന് ക്ലൈമാക്‌സ്; കണ്ണൂരില്‍ നിന്ന് പൊക്കിയ ക്രെയിന്‍ കോട്ടയത്ത്

Update: 2025-01-21 09:12 GMT

കണ്ണൂര്‍: അതിവിദഗ്ധമായി കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ക്രെയിന്‍ ഒടുവില്‍ കോട്ടയത്ത് നിന്ന് അന്വേഷണസംഘം കണ്ടെത്തി. സംഭവത്തില്‍ 24 വയസ്സുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എരുമേലി വെച്ചൂച്ചിറ മറ്റത്ത് മാര്‍ട്ടിന്‍ ജോസഫ് (24), പൊന്‍കുന്നം കിഴക്കേതില്‍ ബിബിന്‍ മാര്‍ട്ടിന്‍ (24) എന്നിവരാണ് പിടിയിലായത്. ദേശീയപാത നിര്‍മാണ പ്രവൃത്തിക്കായി തളിപ്പറമ്പ് കുപ്പത്ത് എത്തിച്ച മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ 25 ലക്ഷം രൂപ വരുന്ന ക്രെയിന്‍ ആണ് കഴിഞ്ഞ ദിവസം മോഷണം പോയത്. കോട്ടയം രാമപുരത്ത് നിന്നാണ് ക്രെയിന്‍ കണ്ടെത്തിയത്. സംഭവത്തില്‍ ക്രെയിനിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയ ശേഷമാണ് സംഘം ക്രെയിന്‍ കോട്ടയത്തെത്തിച്ചത്.ജനുവരി 18ന് കുപ്പം സ്‌കൂളിന് സമീപം നിര്‍ത്തിയിട്ട ക്രെയിന്‍ ആണ് 19ന് പുലര്‍ച്ചെ മോഷ്ടിക്കപ്പെട്ടത്.

Similar News