മൂന്ന് നില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; വൈദ്യുതി ലൈനില്‍ വീണു; പിന്നെ നടന്നത്..

Update: 2025-02-24 07:10 GMT

മദ്യപിച്ച് ലക്കുകെട്ട് യുവാവ് മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന്് താഴേക്ക് ചാടി. വീഴുന്നതിനിടെ ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതി ലൈനില്‍ വീണ് മറ്റൊരു കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് പതിച്ചു. മരിച്ചുവെന്ന് കരുതിയപ്പോള്‍ അത്ഭുതമെന്ന് പറയട്ടെ അതാ ഉടന്‍ എഴുന്നേറ്റ് നടന്നുവരുന്നു. ഛത്തീസ്ഗഢിലെ ദുര്‍ഗിലാണ് സംഭവം. തന്റെ കുട്ടിയുടെ ചികിത്സാര്‍ത്ഥം ദുര്‍ഗിലെത്തിയ ഒഡീഷ കലഹന്ദി സ്വദേശി തേജാരാജ് നായക് ആണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. സംഭവം മൊബൈലില്‍ പകര്‍ത്തിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ ദൃശ്യം വൈറലായി. യുവാവിനെ പിടികൂടാന്‍ പൊലീസും എത്തിയിരുന്നു. ഷോക്കേറ്റ് വീണതിന് ശേഷം എഴുന്നേറ്റ ഇയാള്‍ പൊലീസിനെ കല്ലെറിയാന്‍ തുടങ്ങുന്നതും ദൃശ്യത്തില്‍ കാണാം. പൊലീസിന്റെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഇയാളെ കസ്റ്റഡിയിലെടുത്തു

Similar News