'പ്ലാസ്റ്റിക്കിലേക്ക് ഉടന്‍ തിരികെ' - പേപ്പര്‍ സ്‌ട്രോയില്‍ കലിപ്പനായി ട്രംപ്

Update: 2025-02-08 11:18 GMT

വാഷിംഗ്‌ടൺ ഡിസി :പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ മുന്‍ഗാമിയായ മുന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രോത്സാഹിപ്പിച്ച പരിസ്ഥിതി സൗഹൃദ പേപ്പര്‍ സ്ട്രോയ്ക്കെതിരെ ആഞ്ഞടിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക പ്ലാസ്റ്റിക് ഉപയോഗത്തിലേക്ക് തന്നെ തിരികെ മടങ്ങുന്നുവെന്ന് പ്രഖ്യാപനം ട്രംപ് നടത്തി.

'ഒരിക്കലും പ്രാവര്‍ത്തികമാകാത്ത പേപ്പര്‍ സ്‌ട്രോകള്‍ക്കായുള്ള ബൈഡന്റെ ശ്രമത്തിനെതിരെ അടുത്താഴ്ച ഞാന്‍ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പിടും. ബാക് ടു പ്ലാസ്റ്റിക്' എന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

2035-ഓടെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന സ്‌ട്രോ പോലുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കാനുള്ള ലക്ഷ്യം ഡെമോക്രാറ്റ് ബിഡന്‍ പ്രഖ്യാപിച്ചിരുന്നു.

രണ്ടാം തവണയും അധികാരമേറ്റയുടന്‍ പാരീസ് കാലാവസ്ഥാ വ്യതിയാന ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ ട്രംപിന്റെ പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിലെ ഏറ്റവും പുതിയ നീക്കമാണിത്.

പേപ്പര്‍ സ്‌ട്രോയുടെ വര്‍ധിച്ചുവരുന്ന ഉപയോഗം ട്രംപിനെ ഏറെ നേരം ചൊടിപ്പിച്ചിരുന്നു.

'പേപ്പര്‍ സ്‌ട്രോ നിരോധിക്കണമെന്ന് ആഗ്രഹിക്കുന്നു. പേപ്പര്‍ സ്‌ട്രോകള്‍ ആരെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ? കാര്യക്ഷമമായി അവ പ്രവര്‍ത്തിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ ബൈഡനെതിരായ പ്രചാരണ റാലിയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.

Similar News