ഉപേക്ഷിച്ചതാണെന്നറിയാതെ യജമാനനെ കാത്ത് 8 മണിക്കൂര്‍; ഒടുവില്‍ സ്വിഗ്ഗി സുരക്ഷിതകരങ്ങളില്‍

Update: 2025-01-17 06:04 GMT

ഡല്‍ഹിയിലെ തിരക്കുള്ള മാര്‍ക്കറ്റില്‍ ഉപേക്ഷിച്ചതാണെന്നറിയാതെ ജര്‍മന്‍ ഷെപ്പേര്‍ഡ് തന്റെ യജമാനനെ കാത്തിരുന്നത് എട്ട് മണിക്കൂര്‍. ഒടുവില്‍ മൃഗ ക്ഷേമ പ്രവര്‍ത്തകര്‍ എത്തി നായയെ ഏറ്റെടുക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ നായക്ക് സ്വിഗ്ഗി എന്ന് പേരുമിട്ടു. സ്വിഗ്ഗിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സ്വിഗ്ഗിയെ കുറിച്ചുള്ള അന്വേഷണവും കൂടി.ജനുവരി 14നാണ് ഡല്‍ഹി മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടറില്‍ ഇരിക്കുന്ന നായയുടെ വീഡിയോ അജയ് ജോ എന്നയാള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്.

നായയെ ഉപേക്ഷിച്ചതാണെന്നും യജമാനനായി കാത്തിരിക്കുകയാണെന്നും അജയ് ജോ കുറിച്ചു. പോസ്റ്റ് ശ്രദ്ധയില്‍പെട്ട മൃഗസ്‌നേഹികള്‍ നായയെ ഏറ്റെടുക്കാന്‍ മുന്നോട്ടുവരികയായിരുന്നു.സ്വിഗ്ഗി ഇപ്പോള്‍ സുരക്ഷിതയാണെന്ന് സംഘം അറിയിച്ചു.


Similar News