കസേരക്കളിക്കായി ബെല്ലടിച്ചു; വീട്ടിലേക്കോടി കുട്ടിക്കൂട്ടം!!

Update: 2025-01-23 11:15 GMT

അംഗന്‍വാടി കുട്ടികളുടെ കസേരകളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.  ടീച്ചര്‍ ആദ്യം കുട്ടികളെ കസേര കളി എന്താണെന്ന് പറഞ്ഞുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. കസേരകള്‍ക്ക് ചുറ്റും കുട്ടികളെ നിര്‍ത്തിയിട്ട് പാത്രത്തില്‍ ശബ്ദമുണ്ടാക്കുമ്പോള്‍ ഓടണം എന്ന് ടീച്ചര്‍ പഠിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് എല്ലാവരെയും ഒരുവിധം പഠിപ്പിച്ചതിന് ശേഷം ടീച്ചര്‍ മാറി നിന്ന് പാത്രത്തില്‍ ഉറക്കെ കൊട്ടി. ബെല്ലടിച്ചതാണെന്ന് കരുതി കുട്ടികളെല്ലാവരും അവിടെ നിന്ന് ഓടുന്നതാണ് പിന്നീടുള്ള കാഴ്ച. 


Similar News