ഇന്നോവ കാറിന് നേരെ കാട്ടാനയുടെ പരാക്രമം; വാഹനം തലകീഴായി മറിഞ്ഞു

Update: 2025-02-15 08:14 GMT

മൂന്നാര്‍: മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ഇന്നോവ കാറിന് നേരെ കാട്ടാനയുടെ പരാക്രമം. മൂന്നാര്‍ ദേവികുളം റോഡിലാണ് സംഭവം. സിഗ്‌നല്‍ പോയിന്റിന് സമീപത്ത് വെച്ച് പാഞ്ഞെത്തിയ കാട്ടാന വിദേശ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ മറിച്ചിടുകയായിരുന്നു.

കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞെങ്കിലും അതിനകത്തുണ്ടായിരുന്ന സഞ്ചാരികള്‍ കാര്യമായ പരുക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.പിന്നാലെ ആര്‍.ആര്‍.ടി സംഘമെത്തി കാട്ടാനയെ തുരത്തി ഓടിച്ചു. പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെ കാട്ടാന ചവിട്ടി കൊന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. അടുത്തിടെ ഈ ഭാഗങ്ങളില്‍ കാട്ടാനകളുടെ ഉപദ്രവം കൂടിവരുന്നതായുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു.

Similar News