രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ രണ്ട് ദിവസം കൂടി അടച്ചിടും; 430 സര്‍വീസുകള്‍ റദ്ദാക്കി
പ്രധാനപ്പെട്ട വിദേശ വിമാനക്കമ്പനികളെല്ലാം പാകിസ്താന്റെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്;
By : Online Desk
Update: 2025-05-08 07:18 GMT
ന്യൂഡല്‍ഹി:ഇന്ത്യ- പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. ഗുജറാത്ത്, രാജസ്ഥാന്‍ , പഞ്ചാബ്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള 430 വിമാന സര്‍വീസുകളും റദ്ദാക്കി. കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വടക്ക്-പടിഞ്ഞാറന്‍ വ്യോമപാത പൂര്‍ണമായും ഒഴിവാക്കി സര്‍വീസ് നടത്തുന്നതിനിടെയാണ് പുതിയ തീരുമാനം വന്നത്. പ്രധാനപ്പെട്ട വിദേശ വിമാനക്കമ്പനികളെല്ലാം പാകിസ്താന്റെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.