''സഹീര്‍ ഇത് കണ്ടോ? നിങ്ങളെ പോലെ ബൗള്‍ ചെയ്യുന്ന പെണ്‍കുട്ടി'' : ദൃശ്യം പങ്കുവെച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Update: 2024-12-21 05:42 GMT

ക്രിക്കറ്റ് പ്രേമിയായ വളരുന്ന ഓരോരുത്തരും തങ്ങളുടെ ഇഷ്ടതാരത്തിന്റെ ബൗളിംഗ് രീതി അനുകരിക്കാത്തത് ചുരുക്കമായിരിക്കും. ബ്രെറ്റ് ലീ മുതല്‍ വസീം അക്രം വരെയുള്ളവരുടെ രീതികള്‍ ശ്രദ്ധേയമാണ്. ഇതിനിടയില്‍ സഹീര്‍ഖാന്റെ ബൗളിംഗ് സ്‌റ്റൈല്‍ പലരുടെയും ഹൃദയത്തില്‍ പതിഞ്ഞതാണ്.

ഈയടുത്താണ് വിദ്യാര്‍ഥിനിയായ സുശീല മീനയുടെ ബൗളിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മിന്നല്‍ വേഗത്തില്‍ ഇടത് കൈ കൊണ്ട് ചെയ്ത ബൗളിംഗ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തന്റെ ഔദ്യോഗിക എക്‌സ് പേജില്‍ വീഡിയോ പങ്കുവെച്ച് സഹീര്‍ഖാനുമായി താരതമ്യം ചെയ്തത്. ആയാസരഹിതം, എന്ത് രസമാണ് കാണാന്‍, സുശീല മീനയുടെ ബൗളിഗ് രീതിക്ക് താങ്കളുടെ ബൗളിംഗ് രീതിയുമായി സാമ്യമുണ്ട്. നിങ്ങളിത് കണ്ടോ'' എന്നാണ് സഹീര്‍ഖാനെ മെന്‍ഷന്‍ ചെയ്ത് സച്ചിന്‍ കുറിച്ചത്.

Similar News