ദേശീയ സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോളില്‍ കേരളം രണ്ടാമത്; ടൂര്‍ണ്ണമെന്റിലെ താരമായി മിറാന

Update: 2025-12-23 10:29 GMT

കാസര്‍കോട്: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന 69-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം റണ്ണേഴ്‌സപ്പായി. ഫൈനലില്‍ ആതിഥേയരായ ഝാര്‍ഖണ്ഡിനോടാണ് കേരളം പരാജയപ്പെട്ടത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മിറാന ഇഖ്ബാല്‍ ടൂര്‍ണ്ണമെന്റിലെ താരമായി. സെമിയില്‍ മേഘാലയക്കെതിരെ മിറാനയുടെ ബൂട്ടില്‍ നിന്ന് ഹാട്രിക് ഗോള്‍ പിറന്നിരുന്നു. ഇതടക്കം നാല് ഗോളുകള്‍ക്കാണ് കേരളാ ടീം മേഘാലയയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് കടന്നത്. കേരളാ ടീമിന്റെ ഉപനായിക കൂടിയാണ് മിറാന.

Similar News