75 ഇന്ത്യക്കാരെ സിറിയയില്‍ നിന്ന് ഒഴിപ്പിച്ചു

Update: 2024-12-11 06:45 GMT

ദമാസ്‌കസ്; സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്ന് ജമ്മു കശ്മീരില്‍ നിന്നുള്ള 44 തീര്‍ത്ഥാടക സംഘം ഉള്‍പ്പെടെ 75 ഇന്ത്യക്കാരെ സിറിയയില്‍ നിന്ന് ഒഴിപ്പിച്ചു. സുരക്ഷ കണക്കിലെടുത്ത് ഇവരെ ലെബനനിലേക്ക് എത്തിച്ചു. വിമാനം ലഭ്യമായിത്തുടങ്ങുന്ന ഘട്ടത്തില്‍ ഉടന്‍ ഇവരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദമാസ്‌കസിലും ബെയ്‌റൂട്ടിലുമുള്ള ഇന്ത്യന്‍ എംബസികളാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. അസദ്ദ് ഭരണത്തിന്റെ പതനം നടക്കുന്ന ഘട്ടത്തില്‍ 90 ഇന്ത്യക്കാരാണ് സിറിയയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 14 പേര്‍ യു.എന്‍ മിഷനുമായി ബന്ധപ്പെട്ട് തൊഴിലിലേര്‍പ്പെട്ടവരാണ്.

വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇന്ത്യാ ഗവണ്‍മെന്റ് വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. സിറിയയില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി അവരുടെ എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറായ +963 993385973 (വാട്ട്സ്ആപ്പിലും) ല്‍ ബന്ധപ്പെടാവുന്നതാണ്. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


Similar News