ഭക്ഷണപ്ലേറ്റിന് തല്ല്; മധ്യപ്രദേശ് ആഗോള നിക്ഷേപക സംഗമം വൈറലായി
By : Online Desk
Update: 2025-02-27 08:25 GMT
ഭോപ്പാല്‍; ഭോപ്പാലില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രണ്ടാം ദിനം ഉച്ചയ്ക്ക് ഭക്ഷണത്തിന്റെ സമയത്താണ് ഭക്ഷണ പ്ലേറ്റിനായി ആളുകള്‍ തമ്മില്‍ തല്ലായത്. സംഗമത്തിനെത്തിയ പ്രതിനിധികള്‍ കൂട്ടത്തോടെ ഇരച്ചെത്തി പ്ലേറ്റുകള്‍ എടുക്കാന്‍ തിരക്കുകൂട്ടുകയായിരുന്നു. ഇതിനിടെ പ്ലേറ്റുകള്‍ താഴെ വീണ് പൊളിയുന്നതും കാണാം.
Madhya Pradesh Global Investor Summit 2025. 🙏 pic.twitter.com/z11HsdXXjP
— Indian Tech & Infra (@IndianTechGuide) February 27, 2025