മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തില്‍ ആദ്യമായി രണ്ട് വനിതകള്‍; ജനറല്‍ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടി തുടരും

Update: 2025-05-15 10:07 GMT

ചെന്നൈ: മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തില്‍ ആദ്യമായി വനിതാ സാന്നിധ്യം. രണ്ട് വനിതകളെയാണ് ദേശീയ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തിയത്. ജയന്തി രാജനും , ഫാത്തിമ മുസാഫറും അസിസ്റ്റന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ ചേര്‍ന്ന ലീഗ് ദേശീയ കൗണ്‍സിലിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ദേശീയ ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടി തുടരും. കെ.എം ഖാദര്‍ മൊയ്തീനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

ഭാരവാഹികള്‍-മുതിര്‍ന്ന നേതാക്കള്‍ തല്‍സ്ഥാനത്ത് തുടരും. സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍.

പ്രൊഫ കെ.എം ഖാദര്‍ മെയ്തീന്‍ (പ്രസിഡന്റ്),സാദിഖലി ശിഹാബ് തങ്ങള്‍(ചെയര്‍മാന്‍),പി.കെ കുഞ്ഞാലിക്കുട്ടി(ജന. സെക്രട്ടറി)

കെ.പി.എ മജീദ്, ടി.എ അഹമ്മദ് കബീര്‍, അഡ്വ.ഹാരിസ് ബീരാന്‍ എംപി, മുനവര്‍ അലി തങ്ങള്‍ എന്നിവരെ ലീഗ് ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

Similar News