പാക് വെടിവെയ്പ്പില്‍ സൈനികന് വീരമൃത്യു

Update: 2025-05-09 11:09 GMT

ഡല്‍ഹി: നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിവെയ്പ്പില്‍ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായിക് (27) ആണ് വീരമൃത്യു വരിച്ചത്. മുരളി നായിക് അടങ്ങുന്ന സംഘം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് സംഘത്തെ ഇവിടെ നിയോഗിച്ചത്. വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരളിയെ മികച്ച ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം.

Similar News