പെയ്ഡ് വിഷ്വല്‍ എഫക്ട് വേണ്ട, പകരം പാന്റിന് തീവെച്ചു; പാട്ടുകാരന് പണികിട്ടി

Update: 2025-05-06 07:22 GMT

സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ പലതും കാട്ടിക്കൂട്ടുന്ന വീഡിയോകള്‍ നിത്യേന കാണാറുണ്ട്. എന്നാല്‍ അതില്‍ നിന്നും വേറിട്ടൊരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി. സമൂഹമാധ്യമങ്ങളില്‍ പാട്ടുപാടി കണ്ടന്റെ ചെയ്യുന്ന ഗായകന്റെ വീഡിയോ ആണ് വൈറലായത്. തന്റെ മ്യൂസിക് വീഡിയോയ്ക്ക് എഫക്ട്‌സ് നല്‍കാന്‍ പണം നല്‍കാനാവില്ലെന്നും പറഞ്ഞ് സ്വന്തം പാന്റിന് തീ വെക്കുകയായിരുന്നു ഇയാള്‍. തീ പടര്‍ന്ന് പിടിക്കുമ്പോഴും ഇയാള്‍ പാടിക്കൊണ്ടിരിക്കുന്നതായി കാണാം. ഒടുവില്‍ കളി കൈവിട്ടു എന്ന് തോന്നിയപ്പോള്‍ ഞൊടിയിടയില്‍ നിലത്ത് വീണ് പാന്റ് ഊരി മാറ്റി രക്ഷതേടുകയായിരുന്നു.

Similar News