ഓപ്പറേഷന്‍ സിന്ദൂര്‍; ഭീകരന്‍ അബ്ദുല്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു

Update: 2025-05-08 09:33 GMT

ന്യൂഡല്‍ഹി:  കൊടുംഭീകരനെന്ന് മുദ്രകുത്തിയ അബ്ദുല്‍ റൗഫ് അസര്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം. ജെയ്‌ഷെ സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുല്‍ റൗഫ്. കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ സൂത്രധാരന്‍ ആണ് അബ്ദുല്‍ റൗഫ് അസര്‍. കഴിഞ്ഞ ദിവസം ബഹവല്‍പൂരില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം മറ്റ് 13 പേരും കൊല്ലപ്പെട്ടിരുന്നു.

സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്നാണ് ഇന്ത്യന്‍ മുന്നറിയിപ്പ്. പാകിസ്ഥാന്റെ കൂടുതല്‍ തീവ്രവാദ ക്യാമ്പുകള്‍ ഇന്ത്യ ഉന്നം വയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണ രേഖയിലെ സാധാരണക്കാര്‍ക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

Similar News