ഓപ്പറേഷൻ സിന്ദൂർ: മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും

Update: 2025-05-14 02:12 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തെ സാഹചര്യങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. രാവിലെ 11 മണിക്കാണ് യോഗം . സുരക്ഷാ സമിതിയും ഇന്ന് ചേരുന്നുണ്ട്.

. മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ട ഷോപ്പിയാനില്‍ കൂടുതല്‍ ഭീകര സംഘങ്ങള്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന കണക്ക് കൂട്ടലിൽ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ് . ഇന്നലെ നടന്ന സൈന്യത്തിന്റെ ഓപ്പറേഷന്‍ കെല്ലെറില്‍ ദി റസിസ്റ്റന്‍സ് ഫണ്ടിന്റെ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു.പഹല്‍ഗാം ഭീകരക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ക്കായും തിരച്ചില്‍ പുരോഗമിക്കുകയാണ്.

കശ്മീരിൽ സാധാരണ ജീവിതം തിരികെ വരികയാണ്'. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അതിര്‍ത്തിഗ്രാമങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘം തിരച്ചിൽ നടത്തുകയാണ്. സുരക്ഷാസേന റിപ്പോര്‍ട്ട് നല്‍കിയ ശേഷമേ മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളെ തിരികെ കൊണ്ടുവരികയുള്ളു. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിലെ അഞ്ച് ജില്ലകളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും.

Similar News