നിമിഷപ്രിയയുടെ വധശിക്ഷ; സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം
By : Online Desk
Update: 2024-12-31 10:49 GMT
ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയില്‍ ഇളവ് നേടാന്‍ സാധ്യമായ വഴികള്‍ തേടാന്‍ ഇന്ത്യ. നിമിഷയെ പ്രിയയെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ സഹായവും ചെയ്യും. അതേസമയം കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിച്ചില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കുമെന്നാണ് അറിയുന്നത്.
നിമിഷ പ്രിയയ്ക്ക് യെമനില്‍ ശിക്ഷ വിധിച്ച കാര്യം സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. പ്രിയയുടെ കുടുംബം സാധ്യമായ വഴികള്‍ തേടുന്നതായി അറിഞ്ഞെന്നും സര്‍ക്കാര്‍ കൂടെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.