സിറിയയില്‍ ഐക്യവും പരമാധികാരവും പുനസ്ഥാപിക്കണം: ഇന്ത്യ

Update: 2024-12-09 07:47 GMT

സിറിയയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും സിറിയയില്‍ ഐക്യവും പരമാധികാരവും പ്രദേശത്തിന്റെ സമ്പൂര്‍ണതയും സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നയതന്ത്ര വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ അറിയിച്ചു. സിറിയന്‍ സമൂഹത്തിന്റെ താത്പര്യത്തിന് അനുകൂലമായി സമാധാനം ആഗ്രഹിക്കുന്ന രാഷ്ട്രീയനീക്കങ്ങള്‍ സിറിയയില്‍ ഉണ്ടാവണം. ദമാസ്‌കസിലെ ഇന്ത്യന്‍ എംബസി സിറിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്തി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Similar News