ഇന്ത്യ-പാക് സംഘര്‍ഷം; രാജ്യത്ത് 24 വിമാനത്താവളങ്ങള്‍ അടച്ചു

Update: 2025-05-09 04:59 GMT

ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ സുരക്ഷ കണക്കിലെടുത്ത് അടച്ചു. പാക് അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്നവയ്ക്കു പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ സേനാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും അടച്ചുപൂട്ടിയവയില്‍ ഉള്‍പ്പെടുന്നു. ചിലത് രണ്ട് ദിവസത്തേക്കും മറ്റ് ചിലത് അനിശ്ചിതകാലത്തേക്കും പ്രവര്‍ത്തനം നിര്‍ത്തും. ചണ്ഡീഗഢ്, ശ്രീനഗര്‍, അമൃത്സര്‍, കിഷന്‍ഗഢ്, കുളു മണാലി, പട്യാല, ഷിംല, കാംഗ്ര, ഭട്ടിന്‍ഡ, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ഹല്‍വാഡ, പഠാന്‍കോട്ട്, ജമ്മു, ലേ,മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്തര്‍, കേശോദ്, കാണ്ടല, ഭുജ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.

Similar News