ഇന്ത്യ-പാക് ഡി.ജി.എം.ഒ ചര്‍ച്ച ഇന്ന്; ശക്തമായ നിലപാട് അറിയിക്കാന്‍ ഇന്ത്യ
By : Online Desk
Update: 2025-05-12 04:01 GMT
ഡല്‍ഹി; ഇന്ത്യ പാക് സംഘര്‍ഷത്തിന് ശേഷം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ ഇന്ത്യ, പാക് ഡി.ജി.എം.ഒ മാരുടെ (ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ്) ആദ്യ യോഗം ഇന്ന് ഉച്ചയ്ക്ക് 12ന് ചേരും. ചര്‍ച്ചയില്‍ പാകിസ്താന്‍ നടത്തിയ പ്രകോപനത്തിനെതിരെ ശ്കതമായി നിലപാടെടുക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് ഭീകരവാദം അവസാനിപ്പിക്കാനും പെഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രവര്‍ത്തിച്ചവരെ വിട്ടുനല്‍കാനും ഇന്ത്യ ചര്‍ച്ചയില്‍ ആവശ്യപ്പെടും.
അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും യോഗത്തില്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കും.
ഞായറാഴ്ച അതിര്‍ത്തി ശാന്തമായിരുന്നു.അതിര്‍ത്തിയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് കടക്കുകയാണ്. സൈനിക നിരീക്ഷണം മേഖലയില്‍ തുടരും.