"അദ്ദേഹം ജീവനോടെ ഉണ്ട്, പ്രാർത്ഥിക്കുക"; മരണവാർത്തകൾക്കെതിരെ സക്കീർ ഹുസൈന്റെ അനന്തരവൻ

Update: 2024-12-16 00:37 GMT

തബല വിദ്വാൻ സക്കിർ ഹുസൈൻ്റെ മരണവാർത്തകൾ ഞായറാഴ്ച രാത്രിയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി വ്യാപിച്ചത്.' ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ, ആരാധകർ എന്നിവരിൽ നിന്നുള്ള അനുശോചന സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. എന്നാൽ മരണവാർത്തയെ അദ്ദേഹത്തിൻ്റെ അനന്തരവൻ അമീർ ഓലിയ തള്ളി

"എൻ്റെ അമ്മാവൻ സക്കീർ ഹുസൈൻ ജീവിച്ചിരിപ്പുണ്ട്," എന്നായിരുന്നു ഓലിയ എക്സിൽ കുറിച്ചത്.

"തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നത് നിർത്താൻ ഞങ്ങൾ വാർത്താ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു. അദ്ദേഹത്തിൻ്റെ നില ഗുരുതരമാണ്, ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ ആരാധകരോട് അദ്ദേഹം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു." എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തബല മാന്ത്രികൻ സാക്കിർ ഹുസൈൻ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് എല്ലാവരുടെയും ആശംസകളും പ്രാർത്ഥനകളും ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും ഹുസൈൻ്റെ മാനേജർ നിർമല ബചാനി വെളിപ്പെടുത്തി.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് സാൻ ഫ്രാൻസിസ്കോ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച 73 കാരനായ സക്കീർ ഹുസൈൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 

Similar News