ചെന്നൈ: വിരുദുനഗറില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തറിയില്‍ ആറ് പേര്‍ മരിച്ചു. വിരുദുനഗറില്‍ ബൊമ്മൈപുരം ഗ്രാമത്തിലാണ് പൊട്ടിത്തെറി. സായിനാഥ് പടക്കനിര്‍മ്മാണശാല എന്ന പേരില്‍ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിര്‍മാണശാലയിലാണ് സംഭവം. പല നിലകളിലായി 35 മുറികളാണ് ഇവിടെയുണ്ടായിരുന്നത്. രാവിലെ ജോലി തുടങ്ങിയ സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. നാല് മുറികള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. ആറ് പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ശിവകാശിയിലെയും മാത്തൂരിലെയും അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.