ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രിയില്‍ പിറന്നു; കുഞ്ഞിന്റെ പേര് 'സിന്ദൂര്‍'

ഇന്ത്യന്‍ സൈനിക നടപടിയില്‍ അഭിമാനമുണ്ടെന്നും സേനയോടുള്ള ആദരവിന്റെ ഭാഗമായാണ് ഈ പേരിട്ടതെന്നും കുന്ദന്‍ പറഞ്ഞു;

Update: 2025-05-09 05:10 GMT

പാകിസ്താന്റെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയ രാത്രിയില്‍ ജനിച്ച കുഞ്ഞിന് സിന്ദൂര്‍ എന്ന് പേരിട്ട് ബീഹാറില്‍ നിന്നുള്ള കുടുംബം. കുന്ദന്‍ കുമാല്‍ മണ്ഡല്‍ ആണ് തന്റെ കുഞ്ഞിന് സിന്ദൂര്‍ എന്ന പേര് തിരഞ്ഞെടുത്തത്. ഭീകരര്‍ക്കെതിരെ തിരിച്ചടി നടത്തിയ ദിവസം ജനിച്ച കുഞ്ഞിന് പേര് എന്തിടണം എന്നത് സംബന്ധിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈനിക നടപടിയില്‍ അഭിമാനമുണ്ടെന്നും സേനയോടുള്ള ആദരവിന്റെ ഭാഗമായാണ് ഈ പേരിട്ടതെന്നും കുന്ദന്‍ പറഞ്ഞു. കുന്ദന്റെ അഭിപ്രായത്തോട് കുടുംബവും പിന്തുണച്ചു.

Similar News