അതിര്‍ത്തി മേഖലകൾ ശാന്തം : ജാഗ്രതയോടെ സൈന്യം :പാകിസ്ഥാൻ്റെ നീക്കം നിരീക്ഷിക്കും

Update: 2025-05-11 06:41 GMT


ഡൽഹി : വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കശ്മീരിലെ അടക്കം ഇന്ത്യ -പാകിസ്ഥാൻ അതിർത്തിയിലെ പട്ടണങ്ങളെല്ലാം രാത്രി മുഴുവൻ കനത്ത ജാഗ്രത തുടര്‍ന്നു. അതിര്‍ത്തി മേഖലയിലടക്കം സൈന്യം കനത്ത ജാഗ്രത തുടരുകയാണ്. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മുവടക്കമുള്ള അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും വെടിനിര്‍ത്തൽ കരാറിൽ നിര്‍ണായകമാണ്.

പഞ്ചാബിലെ അമൃത്സറില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. അതേസമയം, നഗരത്തില്‍ റെഡ് അലര്‍ട്ട് പിൻവലിച്ചിട്ടുണ്ട്. രാവിലെ സൈറണുകള്‍ മുഴങ്ങിയിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ജനാലകള്‍ക്ക് സമീപം നില്‍ക്കരുതെന്നും അമൃത്സര്‍ ജില്ലാ കളക്ടര്‍ പുലര്‍ച്ചെ 5.24 പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. പരിഭ്രാന്തരാകരുതെന്നും അറിയിപ്പില്‍ പറയുന്നു.


Similar News