പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ സന്തോഷ് കുമാര്‍ പാമ്പ് കടിയേറ്റ് മരിച്ചു; അപകടം വീട്ടില്‍ കയറിയ മൂര്‍ഖനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ

Update: 2025-03-20 04:52 GMT

ചെന്നൈ: തമിഴ് നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ സന്തോഷ് കുമാര്‍ (39) പാമ്പ് കടിയേറ്റ് മരിച്ചു. വടവള്ളിയിലെ വീട്ടില്‍ കയറിയ മൂര്‍ഖനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഉടന്‍ തന്നെ ബന്ധുക്കള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. കോയമ്പത്തൂര്‍ സ്വദേശി ആയ സന്തോഷ് പതിനഞ്ചാം വയസ്സ് മുതല്‍ പാമ്പ് പിടുത്തക്കാരന്‍ ആണ്.

Similar News