വാടക വീടിന്റെ ജനല്‍ തകര്‍ത്ത് രണ്ടര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഗണപട്ടിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്;

Update: 2025-07-11 06:28 GMT

മഞ്ചേശ്വരം: ഉത്തര്‍പ്രദേശ് സ്വദേശിയുടെ വാടക വീടിന്റെ ജനല്‍ തകര്‍ത്ത് രണ്ടര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗണപട്ടി(26)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശിയും കണ്വതീര്‍ത്ഥയില്‍ താമസക്കാരനുമായ യോഗേഷിന്റെ വാടക വീടിന്റെ പിറകു വശത്തെ ജനല്‍ തകര്‍ത്ത് അകത്ത് കയറിയ പ്രതി അലമാര കുത്തി തുറന്ന് രണ്ടര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു.

ബുധനാഴ്ച രാവിലെ വീട് പൂട്ടി യോഗേഷും ഭാര്യ സോണ നിഷാദും മംഗളൂരുവിലേക്ക് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിഞ്ഞത്. ബന്ധുവായ ഗണപട്ടിനെ സംശയിക്കുന്നതായി യോഗേഷ് പൊലീസിനെ അറിയിച്ചിരുന്നു. വിരലടയാള വിദഗ്ധര്‍ക്ക് വീട്ടില്‍ നിന്ന് കിട്ടിയ വിരലടയാളവും ഗണപട്ടിന്റെ വിരലടയാളവും ഒത്തു നോക്കിയപ്പോഴാണ് പ്രതി കൂടുങ്ങിയത്.

Similar News