മദ്യലഹരിയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്തു; 3 പേര്‍ക്കെതിരെ കേസ്
മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ ഗ്ലാസ്സാണ് തകര്‍ത്തത്;
By : Online correspondent
Update: 2025-08-21 05:25 GMT
ബന്തിയോട്: മദ്യലഹരിയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്തു. ബുധനാഴ്ച വൈകിട്ട് മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ ഗ്ലാസ്സാണ് തകര്‍ത്തത്. മദ്യലഹരിയിലായിരുന്ന മൂന്നുപേര്‍ ബസ്സിനകത്ത് കയറി കണ്ടക്ടറെ അസഭ്യം പറഞ്ഞു.
ഇതിനെ ചോദ്യം ചെയ്തപ്പോള്‍ സംഘം ബസ്സിന് പിറകുവശത്തെ ഗ്ലാസ് കൈകൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. പിന്നീട് സംഘം ബസ്സില്‍ നിന്നും ഇറങ്ങിയോടി. സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചു.