കാറിലെത്തിയ സംഘം വീട്ടില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ഇവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു;

Update: 2025-08-25 07:17 GMT

ഹൊസങ്കടി: കാറിലെത്തിയ നാലംഗ സംഘം വീട്ടില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിലെടുത്തു. മറ്റ് മൂന്ന് പേര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. റമീസ്, റഷീദ്. ത്വാഹിര്‍, സഫീര്‍ എന്നിവരാണ് വീട്ടില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

റമീസ് ആണ് പൊലീസ് കസ്റ്റഡിലുള്ളത്. ഞായറാഴ്ച രാത്രി 10 മണിയോടെ മഞ്ചേശ്വരം കാടിയാറിലെ മുഹമ്മദ് സമീറിന്റെ വീട്ടില്‍ കയറിയ സംഘം വാക് തര്‍ക്കത്തിനിടെ വീട്ടുകാരെ തോക്ക് ചൂണ്ടി ഭിഷണിപ്പെടുത്തുകയായിരുന്നു. വീട്ടില്‍ ബഹളം നടക്കുന്നത് ചിലര്‍ കണ്ടതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസിന് വിവരം അറിക്കുകയും പൊലീസ് എത്തി റമീസിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൂന്ന് പേര്‍ കാറില്‍ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. കുടുംബം പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വേണ്ടിയാണ് സംഘം വീട്ടില്‍ എത്തിയെതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Similar News