കാറില്‍ കടത്താന്‍ ശ്രമിച്ച 2 കിലോ കഞ്ചാവും 183 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി 3 പേര്‍ അറസ്റ്റില്‍

കര്‍ണാടക ബഡുവാലിലെ മുഹമ്മദ് അബാസ്, അന്‍സാര്‍ സാബിത്ത്, മുഹമ്മദ് ജുനൈദ് എന്നിവരാണ് അറസ്റ്റിലായത്;

Update: 2025-08-22 05:37 GMT

മഞ്ചേശ്വരം: കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവും 183 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് കര്‍ണാടക സ്വദേശികളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബഡുവാലിലെ മുഹമ്മദ് അബാസ്(39), അന്‍സാര്‍ സാബിത്ത്(38), മുഹമ്മദ് ജുനൈദ്(29) എന്നിവരാണ് അറസ്റ്റിലായത്.

മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ.അനൂപ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ തലപ്പാടിയില്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാറും പ്രതികളെയും കസ്റ്റഡിയിലെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Similar News