മഞ്ചേശ്വരം സ്റ്റേഷനിലെ എ.എസ്.ഐ പൊലീസ് ക്വാര്‍ട്ടേഴ് സില്‍ തൂങ്ങിമരിച്ച നിലയില്‍

കുറ്റിക്കോല്‍ സ്വദേശിയും മഞ്ചേശ്വരം സ്റ്റേഷനിലെ എ.എസ്.ഐയുമായ മധുസൂദനന്‍ ആണ് മരിച്ചത്;

Update: 2025-08-22 05:50 GMT

മഞ്ചേശ്വരം: മഞ്ചേശ്വരം സ്റ്റേഷനിലെ എ.എസ്.ഐ യെ പൊലീസ് ക്വാര്‍ട്ടേഴ് സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശിയും മഞ്ചേശ്വരം സ്റ്റേഷനിലെ എ.എസ്.ഐയുമായ മധുസൂദനന്‍(49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനില്‍ എത്താത്തതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ക്വാര്‍ട്ടേഴ് സിനകത്ത് ഫാനില്‍ തുങ്ങി മരിച്ച നിലയില്‍ കാണുന്നത്.

മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്ഥലത്തുനിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അവിവാഹിതനാണ്.

Similar News