തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: എസ്.കെ.എം ബ്ലൂമിംഗ് ഡേല്‍ ബി.സി.സി തമിഴ് നാടിനും ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനും ജയം
വിശ്വജിത്തിനും സഞ്ജീവ് സതീശനും അര്‍ദ്ധ സെഞ്ച്വറി;
കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ജാസ് മിന്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തിങ്കളാഴ്ച രാവിലെ നടന്ന മത്സരത്തില്‍ എസ്.കെ.എം ബ്ലൂമിംഗ് ഡേല്‍ ബി.സി.സി തമിഴ് നാടിന് ജയം. 121 റണ്‍സിന് ഒറിയോണ്‍ അര്‍വിന്‍ കാലിക്കറ്റിനെയാണ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റുചെയ്ത ബ്ലൂമിംഗ് ഡേല്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. വിനോദ് 47 (30), ഫയാസ് 43 (20), ഈശ്വര്‍ 33 (15), വിഗ് നേഷ് അയ്യര്‍ 26 (18) റണ്‍സും ഒറിയോണിന്റെ വിക്രാന്ത് 3, അരുണ്‍ കുമാര്‍ 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഒറിയോണ്‍ 19.5 ഓവറില്‍ 96 റണ്‍സിന് എല്ലാവരും പുറത്തായി. വിക്രാന്ത് 42 റണ്‍സും ബ്ലൂമിംഗ് ഡേലിന്റെ സഞ്ജയ് 4, വിനോദ് 2 വിക്കറ്റും നേടി. ബ്ലൂമിംഗ് ഡേലിന്റെ വിനോദാണ് കളിയിലെ താരം. ജയത്തോടെ ബ്ലൂമിംഗ് ഡേല്‍ ക്വാര്‍ട്ടറില്‍ കടന്നു.
ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തില്‍ ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയന് ജയം. 7 വിക്കറ്റിന് തൃപ്പൂണിത്തുറ സി.സിയെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത തൂപ്പൂണിത്തുറ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. സഞ്ജീവ് സതീഷന്‍ 59 (46), ജോസ് പേരായില്‍ 29 (34) റണ്‍സും ട്രാവന്‍കൂറിന്റെ ശരത് ചന്ദ്ര പ്രസാദ് 3, വിശ്വജിത് 3, സഞ്ജയ് മോഹന്‍ 2 വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ട്രാവന്‍കൂര്‍ 14.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിശ്വജിത് 66 (39), നിരഞ്ജന്‍ 27 (24), സഞ് ജയ് മോഹന്‍ 23 (11) റണ്‍സും തൃപ്പൂണിത്തുറയുടെ നസല്‍ 2 വിക്കറ്റും നേടി. ട്രാവന്‍കൂറിന്റെ വിശ്വജിത്താണ് കളിയിലെ താരം.
ചൊവ്വാഴ്ച രാവിലെ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കും. ബി.കെ 55 തലശ്ശേരി - എസ്.കെ.എം ബ്ലൂമിംഗ് ഡേല്‍ ബി.സി.സി തമിഴ് നാടും തമ്മിലാണ് സൂപ്പര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. ബി.കെ 55 തലശ്ശേരിക്കായി കേരള രഞ്ജി താരങ്ങളും ബ്ലൂമിംഗ് ഡേലിനായി തമിഴ് നാട് രഞ്ജി ടീമംഗങ്ങളും പാഡ് അണിയും. ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികള്‍ പ്രതിഭാ സി.സി കൊല്ലത്തിനോട് സെമിഫൈനലില്‍ ഏറ്റുമുട്ടും.