തളങ്കര പാലിയേറ്റീവ് കെയറില്‍ ഇനി ബോഡി ഫ്രീസറിന്റെ സേവനവും

Update: 2026-01-08 10:45 GMT

തളങ്കര പാലിയേറ്റീവ് കെയറിന് ഒരു വ്യക്തി സംഭാവന ചെയ്ത ബോഡി ഫ്രീസര്‍ നഗരസഭാംഗം റഹ്മാന്‍ തൊട്ടാന്‍ ഭാരവാഹികള്‍ക്ക് കൈമാറുന്നു

തളങ്കര: സാന്ത്വന പരിചരണവുമായി മുന്നേറുന്ന തളങ്കര പാലിയേറ്റീവ് കെയറില്‍ ഇനി ബോഡി ഫ്രീസറിന്റെ സേവനവും. ഖബറടക്കമുള്ള സംസ്‌കാര ചടങ്ങുകള്‍ വൈകുന്ന വേളയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടി തളങ്കര പാലിയേറ്റീവ് കെയറിന് ഒരു വ്യക്തി സംഭാവന ചെയ്ത ബോഡി ഫ്രീസറിന്റെ കൈമാറ്റച്ചടങ്ങ് ടി.പി.സി. ഓഫീസില്‍ നടന്നു. നഗരസഭാംഗം റഹ്മാന്‍ തൊട്ടാന്‍ ടി.പി.സി. ഭാരവാഹികള്‍ക്ക് കൈമാറി. ചെയര്‍മാന്‍ ലുക് മാനുല്‍ ഹക്കീം തളങ്കര അധ്യക്ഷത വഹിച്ചു. പി.എ. മഹ്മൂദ് ഹാജി പ്രാര്‍ത്ഥന നടത്തി. ജന. കണ്‍വീനര്‍ ബഷീര്‍ വോളിബോള്‍ സ്വാഗതം പറഞ്ഞു. കെ.എം. ബഷീര്‍ മുഖ്യാതിഥിയായിരുന്നു. ഡോ. സമീല്‍, നഗരസഭാ അംഗങ്ങളായ നൈമുന്നിസ, ഷാഹിദ ബാങ്കോട്, ടി.പി.സി. വൈസ് ചെയര്‍മാന്‍ ടി.എ. ഷാഫി, ട്രഷറര്‍ സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, സെക്രട്ടറിമാരായ എന്‍.കെ. അമാനുല്ല, നാസര്‍ പട്ടേല്‍, കോര്‍ഡിനേറ്റര്‍ മുഹമ്മദലി മമ്മി, വെല്‍കം മുഹമ്മദ്, ഉസ്മാന്‍ തെരുവത്ത്. താജുദ്ദീന്‍ കെ.കെ. പുറം, ഇബ്രാഹിം ബാങ്കോട്, സി.പി. ശംസുദ്ദീന്‍ സംസാരിച്ചു. തളങ്കര പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ്, ക്ലിനിക്ക് സേവനങ്ങളുമായി മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഓക്‌സിജന്‍ കോണ്‍സന്ററേറ്റര്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കുന്നു.


Similar News