കാസര്‍കോട് ഐ.എം.എ സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ഐ.എം.എ കാസര്‍കോടിലെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ശ്രദ്ധേയമായി. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഐ.എം.എ പ്രസിഡണ്ട് ഡോ. രേഖ റായ് അധ്യക്ഷത വഹിച്ചു. വിമ ചെയര്‍പേഴ്സണ്‍ ഡോ. സുധ ഭട്ട് സ്വാഗതം പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ ഡോ. ജനാര്‍ദ്ദന നായിക്, ഡോ. ജിതേന്ദ്ര റായ്, ഡോ. ശ്രീകരി, ഡോ. അന്നപ്പ കാമത്ത്, ഡോ. ഖാസിം ടി., ഡോ. ബി. നാരായണ നായിക്, ഡോ. അബ്ദുല്‍ മന്‍സൂര്‍, ഡോ. ജാസിറലി, ഡോ. പ്രസാദ് മേനോന്‍, ഡോ. ഡാനിഷ്, ഡോ. ഹരികിരണ്‍ ബംഗേര, ഡോ. സുരേഷ് മല്യ, ഡോ. ഗണേഷ് മയ്യ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. കൃഷ്ണ വിവേക് നന്ദി പറഞ്ഞു. അരമന ആസ്പത്രി, വിന്‍ടച്ച് ആസ്പത്രി, കിംസ് ആസ്പത്രി, സി.എം മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി എന്നിവ സ്‌പോണ്‍സര്‍ ചെയ്ത ടീമുകള്‍ മാറ്റുരച്ചു. സി.എം മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി ജേതാക്കളായി. വിന്‍ടച്ച് ആസ്പത്രിയാണ് റണ്ണേഴ്‌സ് അപ്പ്. ഡോ. ഗോപിയായിരുന്നു സി.എം. ആസ്പത്രി ടീമിന്റെ ക്യാപ്റ്റന്‍. ഡോ. മൊയ്തീന്‍ ജാസിറലി ടീം ഓണറും ഡോ. ഷിമ്മിയാസ് മാനേജറുമായിരുന്നു. ഡോ. ജനാര്‍ദ്ദന നായക്ക്, ഡോ: സുനില്‍ചന്ദ്രന്‍, ഡോ. വൈ.എ നാരായണ നായക്ക്, ഡോ. സായ്ദ്, ഡോ. അഭിജിത്ത് ദാസ്, ഡോ. ശ്യംരാജ്, ഡോ. നൗഫല്‍ കളനാട്, ഡോ. പ്രദീപ് കുമാര്‍, ഡോ. റുബീന, ഡോ. ജ്യേത്സ്‌ന, ഡോ. അഞ്ജു, ഡോ. സാദിയ എന്നിവരാണ് ടീമംഗങ്ങള്‍.