കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശ പരിപാടിക്ക് തുടക്കം

Update: 2026-01-08 10:47 GMT

കുഷ്ഠരോഗ നിവാരണ ലക്ഷ്യവുമായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 7.0 കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള നിര്‍വഹിക്കുന്നു

കാസര്‍കോട്: കുഷ്ഠരോഗ നിവാരണ ലക്ഷ്യവുമായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 7.0 കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. സീനിയര്‍ ബേസിക് സ്‌കൂള്‍ കുമ്പളയില്‍ നടന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 7 മുതല്‍ 20 വരെ രണ്ടാഴ്ചക്കാലമാണ് ഭവന സന്ദര്‍ശനം നടത്തുക. ജില്ലയില്‍ 3,56,947 ഭവനങ്ങളില്‍ 1894 വോളണ്ടിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കും. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് കെ., ഗവ. സീനിയര്‍ ബേസിക് സ്‌കൂള്‍ കുമ്പള ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍ പി., ടെക്‌നികല്‍ അസി. ചന്ദ്രന്‍ എം., ഡി.പി.എച്ച്.എന്‍ ശാന്ത എം. സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ.വി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എജൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ മധുസൂദനന്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.


Similar News