കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പ്: ചെയര്‍മാനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

അമിത ലാഭം വാഗ് ദാനം ചെയ്ത് 1.1 ലക്ഷം രൂപ ജി.ബി.ജി നിക്ഷേപമായി സ്വീകരിച്ചു എന്ന് ആരോപണം;

Update: 2025-04-08 05:18 GMT

ബേഡകം: കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ചെയര്‍മാനെതിരെ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മാവുങ്കാല്‍ വാഴക്കോട്ടെ പി.എസ് ശശിധരന്റെ പരാതിയില്‍ ജി.ബി.ജി നിധി ലിമിറ്റഡ് ചെയര്‍മാന്‍ ഡി വിനോദ് കുമാറിനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്.

അമിത ലാഭം വാഗ് ദാനം ചെയ്ത് ശശിധരനില്‍ നിന്ന് 1.1 ലക്ഷം രൂപയാണ് ജി.ബി.ജി നിക്ഷേപമായി സ്വീകരിച്ചത്. 2022 സെപ്തംബര്‍ ഒമ്പത് മുതല്‍ രണ്ടുതവണകളായാണ് പണം നിക്ഷേപിച്ചത്. എന്നാല്‍ മുതലും പലിശയും നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്.

Similar News