പൂജാരി വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2025-12-17 07:51 GMT

കാഞ്ഞങ്ങാട്: പൂജാരിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ആലന്തട്ട ഷെപ്പില്ലത്തെ അഭിരാം (34) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. വിവിധ ക്ഷേത്രങ്ങളില്‍ പകരക്കാരനായും സഹായിയായും പൂജാദികര്‍മ്മങ്ങള്‍ക്ക് പോകാറുണ്ട്. ഇന്ന് രാവിലെ ക്ഷേത്രത്തിലേക്ക് പോകാനിരിക്കെ അമ്മ ചായയുണ്ടാക്കി നല്‍കാന്‍ അടുക്കളയിലേക്ക് പോകുമ്പോഴാണ് മരിച്ചതായി കാണുന്നത്. പരേതനായ ഡോ. പരമേശ്വര ഷെപ്പില്ലായവരുടെയും സാവിത്രിയുടെയും മകനാണ്. ഭാര്യ: ശിവപ്രിയ (ചെറുകുന്ന്). സഹോദരിമാര്‍: സന്ധ്യ, സ്മിത.

Similar News