യുവതിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ച് പീഡിപ്പിച്ചു; രണ്ട് ഓട്ടോഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Update: 2025-12-09 07:52 GMT

കാഞ്ഞങ്ങാട്: യുവതിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ച് പീഡിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളായ രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. ഭീമനടിയിലെ പ്രവീണ്‍ എന്ന ധനേഷ്(36), മാങ്ങോട്ടെ രാഹുല്‍(29) എന്നിവരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 29കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ വീടിന് സമീപം ഇറക്കാമെന്ന് പറഞ്ഞാണ് കാറില്‍ കയറ്റിയത്. മുഖപരിചയമുള്ളവരായതിനാല്‍ യുവതിക്ക് മറ്റ് സംശയമൊന്നും തോന്നിയില്ല. എന്നാല്‍ പ്രതികള്‍ യുവതിയെ വീടിന് സമീപം ഇറക്കിയില്ല. കാര്‍ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞതോടെ യുവതി ബഹളം വെച്ചു. എന്നാല്‍ രണ്ടുപേരും ചേര്‍ന്ന് യുവതിയെ ബലമായി മദ്യം കുടിപ്പിക്കുകയും ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ യുവതി വീട്ടുകാരോട് വിവരം പറയുകയും തുടര്‍ന്ന് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും പ്രതിയെ ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Similar News