കള്ളാര്‍ കോട്ടക്കുന്ന് ജനവാസ മേഖലയില്‍ പുലിയുടെ ജഡം

Update: 2025-12-15 07:14 GMT

കാഞ്ഞങ്ങാട്: കള്ളാര്‍ കോട്ടക്കുന്ന് ജനവാസ മേഖലയില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. ഷാജിയുടെ പറമ്പിലാണ് പുലിയുടെ ജഡം കണ്ടത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്ന് വെറ്ററിനറി ഡോക്ടറെത്തി പരിശോധിച്ച ശേഷം മാത്രമെ മരണകാരണം വ്യക്തമാകുള്ളൂവെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.

Similar News