വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ മരിച്ചു

Update: 2025-12-12 07:16 GMT

കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് ബാറിലെ സീനിയര്‍ അഭിഭാഷകന്‍ പുതിയകോട്ട എല്‍.വി ടെമ്പിളിനടുത്ത് താമസിക്കുന്ന അഡ്വ. ഇ. ശ്രീധരന്‍ നായര്‍(88) അന്തരിച്ചു. കഴിഞ്ഞദിവസം എല്‍.വി ടെമ്പിളിന് മുന്‍വശത്ത് വെച്ചാണ് അപകടം. റോഡ് കുറുകെ കടക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അഭിഭാഷകവൃത്തിയില്‍ 50 വര്‍ഷം പിന്നിട്ട ശ്രീധരന്‍ നായര്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ: കൗമുദിയമ്മ. മക്കള്‍: ലത (എറണാകുളം), കല (പ്രഥമാധ്യാപിക നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍), സന്ധ്യ (അധ്യാപിക, ദുര്‍ഗ ഹയര്‍സെക്കണ്ടി സ്‌കൂള്‍ കാഞ്ഞങ്ങാട്), ലേഖ (അധ്യാപിക, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തോട്ടട കണ്ണൂര്‍). മരുമക്കള്‍: ഉത്പല്‍ വി. നായനാര്‍ (സിനിമ ചായഗ്രഹകന്‍), എം. വിജയകൃഷ്ണന്‍ നമ്പ്യാര്‍ (പള്ളിക്കര), കെ.കെ അജയകുമാര്‍ (പ്ലാന്റര്‍), കെ. മധുസൂധന്‍(അബൂദാബി).

Similar News