മത്സ്യ തൊഴിലാളി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
മുഹമ്മദ് നാസര്‍- മറിയുമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയ്യാസ് ആണ് മരിച്ചത്;
By : Online correspondent
Update: 2025-09-19 05:24 GMT
കുമ്പള: കുമ്പള പെര്‍വാഡ് കടപ്പുറത്ത് മത്സ്യ തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് നാസര്‍- മറിയുമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയ്യാസ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മുഹമ്മദ് അയ്യാസിനെ കാണാതിരുന്നതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.