വില്‍പ്പനക്കായി ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന 1.895 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍
കസ്റ്റഡിയിലെടുത്ത കഞ്ചാവും ബൈക്കും പ്രതിയുമായി എക്‌സൈസ് സംഘം
ബന്തിയോട്: വില്‍പ്പനക്കായി ബൈക്കില്‍ കടത്തിക്കൊണ്ടു വന്ന 1. 895 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌കനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബന്തിയോട് പൊരിക്കോടിലെ എച്ച്.കെ. അബ്ദുല്ല (56)യെയാണ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി ശ്രാവണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ ബന്തിയോട് വെച്ച് കഞ്ചാവുമായി ബൈക്കില്‍ വന്ന അബ്ദുല്ലയെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇത് പല സ്ഥലത്തേക്കായി വില്‍പ്പനക്ക് കൊണ്ടുപോവുകയായിരുന്നു. ബൈക്കും കഞ്ചാവും കസ്റ്റഡിയിലെടുക്കുകയും പിന്നീട് അബ്ദുല്ലയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. അബ്ദുല്ലയെ കോടതി റിമാണ്ട് ചെയ്തു. അസി. ഗ്രേഡ് ഇന്‍സ്പെക്ടര്‍ കെ. പീതാംബരന്‍. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എം.വി ജിജിന്‍, കെ.വി. മനാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം അഖിലേഷ്, കണ്ണന്‍കുഞ്ഞി, സിവില്‍ എക്സൈസ് ഓഫീസര്‍ എ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.