വാനില്‍ കടത്തിയ 12 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പനങ്ങളുമായി യുവാവ് അറസ്റ്റില്‍

ചൗക്കി സ്വദേശി അബ്ദുല്‍ റഷീദിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്;

Update: 2025-08-04 05:03 GMT

കുമ്പള: വാനില്‍ കടത്തിയ 12 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പനങ്ങളുമായി യുവാവ് അറസ്റ്റില്‍. ചൗക്കി സ്വദേശി അബ്ദുല്‍ റഷീദി(37)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ മൊഗ്രാലില്‍ വെച്ച് കുമ്പള സ്റ്റേഷന്‍ ഓഫിസര്‍ പി.കെ. ജിജേഷ്, എസ്. ശ്രിജേഷ് എന്നിവര്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് വാന്‍ പിടിലായത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാനിനകത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് വില്‍പ്പനക്ക് കൊണ്ടുപോകുകയായിരുന്നു പുകയില ഉല്‍പ്പനങ്ങള്‍ എന്ന് പൊലീസ് പറഞ്ഞു. വാനും സാധനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Similar News