റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ മോഷണം; യുവാവ് അറസ്റ്റില്‍

പേരാല്‍ നീരോളിയിലെ ഉവൈസ് ആണ് അറസ്റ്റിലായത്;

Update: 2025-07-14 06:53 GMT

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പേരാല്‍ നീരോളിയിലെ ഉവൈസ് (21) ആണ് അറസ്റ്റിലായത്. കുമ്പള റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആറോളം വാഹനങ്ങളില്‍ നിന്നാണ് ഇയാള്‍ പെട്രോള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ പെട്രോള്‍ മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. മൂന്നര ലിറ്റര്‍ പെട്രോള്‍ ഇയാളില്‍ നിന്നും കണ്ടെത്തി.

ഉവൈസ് വിദ്യാര്‍ഥിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി ഓടിരക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. ഇയാളെ കണ്ടെത്താന്‍ തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Similar News