ഉപ്പള: വ്യത്യസ്ത സംഭവങ്ങളിലായി ഉപ്പളയിലും കുമ്പളയിലും യുവതികളെ കാണാനില്ലെന്ന് പരാതി. ഉപ്പള മണ്ണംകുഴിയിലെ റംസീന(27), കുമ്പള ബംബ്രാണയിലെ രഞ്ജിത(22) എന്നിവരെയാണ് കാണാതായത്. റംസീന രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് വീട് വിട്ടത്. രഞ്ജിതയെയും ഇന്ന് രാവിലെ മുതല്‍ കാണാനില്ലെന്നാണ് പരാതി. റംസീനയെ കാണാതായ സംഭവത്തില്‍ മഞ്ചേശ്വരം പൊലീസും രഞ്ജിതയെ കാണാതായ സംഭവത്തില്‍ കുമ്പള പൊലീസും കേസെടുത്ത് അന്വേഷിക്കുന്നു.