അളവില്‍ കൂടുതല്‍ ബിയറുകള്‍ കൈവശം വെച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മോണുസിംഗ് , ബദിയടുക്ക എടക്കാന ചീമുള്ളിലെ രാജേഷ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.;

Update: 2025-05-05 05:00 GMT

കുമ്പള: അളവില്‍ കൂടുതല്‍ ബിയറുകള്‍ കൈവശം വെച്ചതിന് രണ്ടുപേരെ കുമ്പള എക് സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മോണുസിംഗ് (32), ബദിയടുക്ക എടക്കാന ചീമുള്ളിലെ രാജേഷ് (28) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

മോണുസിംഗ് കൈവശം സൂക്ഷിച്ച ആറര ലിറ്റര്‍ ബിയറും രാജേഷില്‍ നിന്ന് നാലര ലിറ്റര്‍ ബിയറുമാണ് പിടികൂടിയത്. കുമ്പള എക് സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എം അനീഷ് കുമാര്‍, എക് സൈസ് പ്രിവന്റീവ് ഓഫിസര്‍ കെ.വി. മനാസ്, സിവില്‍ എക് സൈസ് ഓഫീസര്‍മാരായ എം.എം. അഖിലേഷ്, എം. ധനേഷ്, എം.എം. രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Similar News