വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; കനത്ത മഴയില്‍ മരം കടപുഴകി വീണു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കുമ്പള ശാന്തിപ്പളത്തെ അബ്ദുല്‍ ഖാദറും കുടുംബവുമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്;
By : Online correspondent
Update: 2025-06-16 07:01 GMT
കുമ്പള: അപകടാവസ്ഥയിലായ മരം വെട്ടി മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. കനത്ത മഴയില്‍ മരം ഒരു ഭാഗത്തേക്ക് കടപുഴകി വീണു. എന്നാല്‍ വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പള ശാന്തിപ്പളത്തെ അബ്ദുല്‍ ഖാദറും കുടുംബവുമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
അപകടാവസ്ഥയിലായ മരം വെട്ടി മാറ്റണമെന്നാവശ്യപ്പെട്ട് അബ്ദുല്‍ ഖാദര്‍ കുമ്പള പഞ്ചായത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചര മണിക്കുണ്ടായ ശക്തമായ കാറ്റ് ദിശ മാറി വീശിയതുകൊണ്ട് മാത്രമാണ് മരം വീട്ടിലേക്ക് വീഴാതെ മറ്റൊരു ഭാഗത്തേക്ക് വീണത്. അതുകൊണ്ടുതന്നെ വലിയൊരു അപകടത്തില്‍ നിന്നും കുടുംബം രക്ഷപ്പെടുകയായിരുന്നു.