കുമ്പള സര്‍വീസ് റോഡില്‍ മരം കടപുഴകി വീണു; ഒഴിവായത് വന്‍ദുരന്തം
വിദ്യാര്‍ത്ഥികളക്കം ദിവസവും നിരവധി പേരാണ് ഇതുവഴി നടന്നുപോകാറുള്ളത്;
By : Online correspondent
Update: 2025-08-27 06:17 GMT
കുമ്പള: ബുധനാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ കുമ്പള ദേശീയപാതയിലെ സര്‍വീസ് റോഡില്‍ മരം കടപുഴകി വീണു. ബുധനാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം. സര്‍വീസ് റോഡിന് സമീപത്തെ മണ്‍തിട്ടയിലുണ്ടായിരുന്ന മരമാണ് കടപുഴകി വീണത്. തുടര്‍ച്ചയായി മഴ പെയ്തത് മൂലം മണ്‍തിട്ടയില്‍ നനവുണ്ടായിരുന്നു.
രാവിലെ നിര്‍ത്താതെ പെയ്ത മഴയില്‍ മണ്ണൊലിച്ചതോടെ മരം വേരോടെ കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കാല്‍നടയാത്രക്കാരും ഉണ്ടായിരുന്നില്ല. സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാര്‍ത്ഥികളക്കം ദിവസവും നിരവധി പേര്‍ ഈ സര്‍വീസ് റോഡിന് സമീപത്ത് കൂടി നടന്നുപോകാറുണ്ട്.