കുമ്പള ടൗണില്‍ ട്രാഫിക് പരിഷ്‌കരണത്തിന് തുടക്കമായി

Update: 2025-10-06 05:20 GMT

കുമ്പള: കുമ്പള ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ഇന്ന് മുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കിത്തുടങ്ങി. ഒക്ടോബര്‍ 16 വരെ പരീക്ഷണാടിസ്ഥാനത്തിലും തുടര്‍ന്ന് സ്ഥിരമായുള്ള ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കുകയാണ് ലക്ഷ്യം. പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബസ്-ഓട്ടോ റിക്ഷ- ടാക്‌സി-ഗുഡ്സ് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍,വ്യാപാരി വ്യവസായി, ഹോട്ടല്‍ റെസ്റ്റോറന്റ് യൂണിയന്‍ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വന്ന നിര്‍ദ്ദേശങ്ങളും ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങളും പരിഗണിച്ചാണ് ട്രാഫിക് പരിഷ്‌കരണം നടപ്പിലാകുന്നത്.ഓട്ടോ റിക്ഷകളും മറ്റു വാഹനങ്ങളും വ്യാപാര സ്ഥാപങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലും പാര്‍ക്കിങ്ങിനായി നിശ്ചയിച്ചിട്ടില്ലാത്ത മറ്റു സ്ഥലങ്ങളിലും വഴികളിലും നിര്‍ത്തിയിടുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. ട്രാഫിക് പരീഷ്‌കരണത്തില്‍ എല്ലാവരുടെയും പരിപൂര്‍ണ്ണ സഹകരണം ഉണ്ടാവണമെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യുസുഫ്, സക്രട്ടറി ഇന്‍ചാര്‍ജ്ജ് ഷൈജു, കുമ്പള സര്‍ക്കിള്‍ ഇനിസ്‌പെക്ടര്‍ പി.കെ ജിജീഷ് എന്നിവര്‍ അറിയിച്ചു.

ഓട്ടോ സ്റ്റാന്റിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങള്‍

പ്രകാശ് മെഡിക്കല്‍ മുതല്‍ ഒബര്‍ള കോപ്ലക്‌സിനടുത്തുള്ള ട്രാന്‍സ്ഫോര്‍മാര്‍ വരെ

കുമ്പള പോലീസ് സ്റ്റേഷന്‍ റോഡിന്റെ ഇടത് വശത്തോട് ചേര്‍ന്ന് മത്സ്യ മാര്‍ക്കറ്റ് റോഡ് മുതല്‍ താഴോട്ടു

ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം നിലവില്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലം

ഡോക്ട്‌ടേര്‍സ് ഹോസ്പിറ്റലിന് സമീപം നിലവില്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലം

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപം നിലവില്‍ പാര്‍ക്കിങ്ങിനായി ഉപയോ ഗിക്കുന്ന സ്ഥലം

ടാക്‌സി കാറ്- ജീപ്പ് പാര്‍ക്ക് ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലം

സൈഗം കോപ്ലക്‌സിന് മുന്‍വശം

ചെറിയ ഗുഡ്സ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നിശ്ചസിച്ചിട്ടുള്ള സ്ഥലം

ഒബര്‍ള കോപ്ലക്‌സിലെ കൊട്ടൂടല്‍ ഹാര്‍വേര്‍സ് ഷോപ്പിന് മുന്‍ വശം

ബസ്സുകള്‍ക്കുള്ള പാര്‍ക്കിങ് സ്ഥലം

ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍

ടൗണിലെ നിലവിലെ കെ എസ് ടി പി ബസ്സ് ഷെല്‍ട്ടര്‍ വേ-1

ആരിക്കാടി ബംബ്രാണ, ബായിക്കട്ടെ, കളത്തൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍

മഹേഷ് ഇളക്ട്രോണിക്‌സ് മുന്‍വശം വേ-2

ബന്തിയോട്, ഉപ്പള തലപ്പാടി ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍

സുലഭ ഷോപ്പിന് മുന്‍വശം വേ-3

മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ ( കെ എസ് ആര്‍ ടി സി)

കാനറാ ബാങ്കിന് മുന്‍വശം വേ-4

കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍

ജീവന്‍ രേഖ മെഡിക്കലിന് മുന്‍വശം വേ-5

കാസര്‍ഗോഡ് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ (കെ എസ് ആര്‍ ടി സി)

കെ.എസ്.ടി.പി പുതുതായി നിര്‍മ്മിച്ച ബസ്സ് ഷെല്‍ട്ടര്‍ വേ-6

പേരാല്‍ കണ്ണൂര്‍,പെര്‍ള, ബദിയടുക്ക, മുള്ളേരിയ സുള്ള്യ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍

സ്വകാര്യ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സ്ഥലം

പോലീസ് സ്റ്റേഷന്‍ റോഡിന്റെ വലത് വശം,സ്‌കൂള്‍ റോഡ്, ഓള്‍ഡ് എക്‌സ്‌ചേഞ്ചു റോഡ്, ടേക്ക് എ ബ്രേക്ക് പരിസരം

Similar News